ദുബായിൽ നിന്ന് തെക്കൻ റഷ്യൻ വിമാനത്താവളങ്ങളായ സോച്ചി, മിനറൽനി വോഡി എന്നിവിടങ്ങളിലേക്കുള്ള വിമാനസർവീസുകൾ നിർത്തിവച്ചതായി ഫ്ലൈ ദുബായ് അറിയിച്ചു.
സാങ്കേതിക കാരണങ്ങളാൽ സർവ്വീസുകൾ താൽക്കാലികമായി നിർത്തിവച്ചതായും സോചിയിലേക്കുള്ള വിമാനങ്ങൾ ജനുവരി 2 വരെയും മിനറൽനി വോഡിയിലേക്കുള്ള വിമാനങ്ങൾ ജനുവരി 3 വരെയും നിർത്തിവച്ചതായും ഫ്ലൈദുബായ് അറിയിച്ചു.
ബാക്കുവിൽ നിന്ന് ഗ്രോസ്‌നിയിലേക്ക് പറക്കുകയായിരുന്ന അസർബൈജാൻ എയർലൈൻസ് വിമാനം കസാക്കിസ്ഥാൻ നഗരമായ അക്‌തൗവിൽ തകർന്നതിന് പിന്നാലെയാണ് എയർലൈനിൻ്റെ പ്രസ്താവന.