അബുദാബിയിൽ രണ്ട് പുതിയ പാലങ്ങൾ തുറന്നു : മുസ്സഫയടക്കമുള്ള ചില പ്രദേശങ്ങളിലേക്കുള്ള ഗതാഗതം എളുപ്പമാക്കും.

Two new bridges opened in Abu Dhabi- will ease traffic to some areas including Mussafah.

അബുദാബിയി എമിറേറ്റിൽ രണ്ട് പുതിയ പാലങ്ങൾ തുറന്നതിനെത്തുടർന്ന് അബുദാബിയിലെ താമസക്കാർക്ക് യാത്രാസമയം 80 ശതമാനം വരെ കുറയ്ക്കാനാകും.

പുതിയ പാലങ്ങൾ മുസഫയിലേക്കുള്ള ദിശയിൽ അൽ ഖലീജ് അൽ അറബി സ്ട്രീറ്റിനെ ഷഖ്ബൗട്ട് ബിൻ സുൽത്താൻ സ്ട്രീറ്റുമായി ബന്ധിപ്പിക്കുന്നുവെന്ന് ഡിപ്പാർട്ട്‌മെൻ്റ് ഓഫ് മുനിസിപ്പാലിറ്റീസ് & ട്രാൻസ്‌പോർട്ട് അറിയിച്ചു. പുതിയ പാലങ്ങൾ സെൻട്രൽ അബുദാബി, സായിദ് ഇൻ്റർനാഷണൽ എയർപോർട്ട്, മുസ്സഫ, ഹുദൈരിയത്ത് ദ്വീപ് എന്നിവിടങ്ങളിലേക്കുള്ള യാത്രക്കാർക്ക് പ്രയോജനപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഡിപ്പാർട്ട്‌മെൻ്റ് ഓഫ് മുനിസിപ്പാലിറ്റീസ് ആൻഡ് ട്രാൻസ്‌പോർട്ട് പ്രകാരം ട്രാഫിക്ക് സുഗമമാക്കാനും പ്രഭാതത്തിലെ ശരാശരി കാലതാമസം വെറും 20 സെക്കൻഡായി കുറയ്ക്കാനുമാണ് ഈ പുതിയ ഇൻഫ്രാസ്ട്രക്ചർ സജ്ജീകരിച്ചിരിക്കുന്നത്.

 

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!