കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ രാജിവെച്ചു. പ്രധാനമന്ത്രി പദത്തിനൊപ്പം ലിബറല്‍ പാര്‍ട്ടി നേതൃസ്ഥാനവും രാജിവെക്കുന്നുവെന്ന് ട്രൂഡോ വ്യക്തമാക്കി. പാര്‍ട്ടിയില്‍ പിന്തുണ നഷ്ടമായതോടെയാണ് രാജി തീരുമാനം.
9 വർഷമായി ട്രൂഡോ പ്രധാനമന്ത്രി സ്ഥാനത്ത് തുടരുകയാണ്. തിരഞ്ഞെടുപ്പുകളിൽ ട്രൂഡോയുടെ പാർട്ടിയുടേത് മോശം പ്രകടനമായിരിക്കെയാണ് പദവിയൊഴിയുന്നത്. ലിബറൽ പാർട്ടിയുടെ ദേശീയ കോക്കസ് യോഗം ബുധനാഴ്ച ചേരാനിരിക്കേയാണ് രാജി. ലിബറൽ പാർട്ടിക്കകത്തുതന്നെ ട്രൂഡോ സ്ഥാനമൊഴിയണമെന്ന് ആവശ്യം ഉയർന്നിരുന്നു.