ഇസ്രായേൽ-ഹമാസ് യുദ്ധത്തിൽ ഏറെ നാളായി കാത്തിരുന്ന വെടിനിർത്തൽ കരാർ ഇന്ന് ഞായറാഴ്ച നിശ്ചയിച്ച സമയത്ത് നടപ്പായില്ല. മോചിപ്പിക്കേണ്ട ബന്ദികളുടെ പട്ടിക ഫലസ്തീൻ ഗ്രൂപ്പ് നൽകുന്നതുവരെ വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ വരില്ലെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു.
അതിനിടെ ഇന്നു തന്നെ മോചിപ്പിക്കേണ്ട ബന്ദികളുടെ പട്ടിക നൽകുമെന്ന് ഹമാസ് അറിയിച്ചു. ഉറപ്പുകൾ പാലിച്ചില്ലെങ്കിൽ വീണ്ടും യുദ്ധമെന്നാണ് നെതന്യാഹുവിന്റെ നിലപാട്. ഇതോടെ സമാധാന കരാറിന്റെ ഭാവി എന്താകുമെന്നതിൽ ആശങ്ക ഉയരുന്നുണ്ട്. യു എ ഇ സമയം അനുസരിച്ച് ഇന്ന് രാവിലെ 10.30 ന് വെടിനിർത്തൽ നിലവിൽ വരേണ്ടതായിരുന്നു.