ദുബായ് എമിറേറ്റിൽ പ്രവർത്തിക്കുന്ന ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (AI) കമ്പനികൾക്ക് സാക്ഷ്യപ്പെടുത്താൻ പ്രത്യേക മുദ്ര സർക്കാർ അവതരിപ്പിച്ചു. ദുബായ് സർക്കാർ സ്ഥാപനങ്ങൾ ഔദ്യോഗികമായി അംഗീകരിക്കുന്നതും എ.ഐ സംവി ധാനങ്ങൾക്കായി ബിസിനസുകൾക്ക് ആശ്രയിക്കാൻ കഴിയുന്നതുമായ കമ്പനികളെ തിരിച്ചറിയാൻ മുദ്ര സഹായിക്കും. പ്രധാന പദ്ധതികൾക്കായി യു.എ.ഇ, ദുബായ് സർക്കാർ പങ്കാളിത്തം നേടാനാഗ്രഹിക്കുന്ന കമ്പനികൾക്ക് എ.ഐ മുദ്രയുണ്ടായിരിക്കണം എന്നും വ്യക്തമാക്കിയിട്ടുണ്ട്.
AI-മായി ബന്ധപ്പെട്ട ഉൽപ്പന്നങ്ങളോ സേവനങ്ങളോ നൽകുന്ന ദുബായിൽ ലൈസൻസുള്ള എല്ലാ സാങ്കേതിക കമ്പനികൾക്കും https://dub.ai/en/ai-seal-2/ എന്നതിൽ സൗജന്യമായി അപേക്ഷിക്കാം.