യുഎഇയിൽ വിതരണം ചെയ്യാൻ ഉദ്ദേശിച്ചിരുന്ന വ്യാജ വിദേശ കറൻസി കൈവശം വെച്ചതിന് മൂന്ന് അറബ് പൗരന്മാർ റാസൽഖൈമയിൽ അറസ്റ്റിലായി. 7.5 മില്യൺ ഡോളറാണ് (27.5 മില്യൺ ദിർഹം) ഇവരുടെ പക്കൽ നിന്നും പിടിച്ചെടുത്തത്
റാസൽഖൈമയിലെ ഒരു വ്യവസായി രണ്ട് കൂട്ടാളികളുടെ സഹായത്തോടെ കള്ളപ്പണം വിതരണം ചെയ്യാൻ പദ്ധതിയിടുന്നതായി ഒരു ഉറവിടത്തിൽ നിന്നുള്ള രഹസ്യ വിവരത്തെ തുടർന്നാണ് ഈ 3 പേരെ അറസ്റ്റ് ചെയ്തത്.