മിഠായികളിലും കേക്കുകളിലും ഉപയോഗിക്കുന്ന റെഡ് കളർ യുഎസ് നിരോധിച്ചതിന് പിന്നാലെ നിറമുള്ള റെഡ് കളർ അടങ്ങിയ ഭക്ഷണ സാധനങ്ങൾ സജീവമായി നിരീക്ഷിച്ചുവരികയാണെന്ന് യുഎഇ അധികൃതർ അറിയിച്ചു. ഭക്ഷ്യ ഉൽപന്നങ്ങളിൽ പ്രത്യേകിച്ച് കളർ അഡിറ്റീവുകൾ അടങ്ങിയവ “സജീവമായി നിരീക്ഷിച്ചുകൊണ്ട്” ഭക്ഷ്യ സുരക്ഷയിൽ യുഎഇ ജാഗ്രത ശക്തമാക്കുന്നുണ്ടെന്നും അധികൃതർ വ്യക്തമാക്കി
ഈ റെഡ് കളർ ക്യാൻസറിന് കാരണമാകുന്നു എന്നതിൻ്റെ തെളിവിനെത്തുടർന്ന്, ചില മിഠായികൾ, ലഘുഭക്ഷണങ്ങൾ, പഴ ഉൽപന്നങ്ങൾ, കേക്കുകൾ, ചില ഓറൽ മരുന്നുകൾ എന്നിവയ്ക്ക് ചെറി-ചുവപ്പ് നിറം നൽകുന്ന സിന്തറ്റിക് ഫുഡ് ഡൈയുടെ ഉപയോഗം യുഎസ് ഇന്നലെ ബുധനാഴ്ച നിരോധിച്ചിരുന്നു.
യുഎഇയിൽ, ഇറക്കുമതി ചെയ്യുന്ന ഭക്ഷ്യ ഉൽപന്നങ്ങൾ പ്രാദേശിക അധികാരികളുടെ ഏകോപനത്തോടെ എൻട്രി പോയിൻ്റുകളിൽ കർശന പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്. ഭക്ഷ്യ ഉൽപന്നങ്ങൾ പതിവായി സാമ്പിൾ എടുക്കുകയും അവ ഉപഭോഗത്തിന് സുരക്ഷിതമാണെന്ന് ഉറപ്പാക്കുകയും ചെയ്യുന്നുണ്ട്.