ഇന്ന് വെള്ളിയാഴ്ച പുലർച്ചെ 3.55ന് ദുബായിൽ നിന്ന് സോമാലിയയിലെ ഹർഗീസ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പുറപ്പെടേണ്ട ഫ്ലൈ ദുബായ് FZ 661 വിമാനത്തിന് ടേക്ക് ഓഫ് ചെയ്യാനാവാത്തതിനെത്തുടർന്ന് ദുബായിൽ ഇറങ്ങേണ്ട 14 വിമാനങ്ങൾ സമീപത്തെ വിമാനത്താവളങ്ങളിലേക്ക് തിരിച്ചുവിട്ടു.ഫ്ലൈ ദുബായ് വിമാനത്തിലെ എല്ലാ യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്നും എയർലൈൻ അറിയിച്ചു.
ഇന്ന് രാവിലെ 9.30ന് ദുബായിൽ നിന്ന് പുറപ്പെടേണ്ടിയിരുന്ന പകരം ഏർപ്പാടാക്കിയ വിമാനത്തിൽ എല്ലാ യാത്രക്കാരേയും അയച്ചതായി എയർലൈൻ അറിയിച്ചു. ടേക്ക് ഓഫ് റദ്ദാക്കിയതിന്റെ കാരണം അവലോകനത്തിലാണെന്ന് ഫ്ലൈദുബായ് പറഞ്ഞു.
രാവിലെ സർവീസ് തടസപ്പെട്ടതിനെ തുടർന്ന് ദുബായ് വിമാനത്താവളത്തിൻ്റെ പ്രവർത്തനങ്ങൾ സാധാരണ നിലയിലായതായും ദുബായ് എയർപോർട്ട്സ് അറിയിച്ചു.