സൈക്ലിംഗ് റേസ് : ദുബായിലെ 5 റോഡുകൾ നാളെ ഞായറാഴ്ച അട ച്ചിടുമെന്ന് മുന്നറിയിപ്പ്

Cycling race- Warning that 5 roads in Dubai will be closed tomorrow Sunday

L’Étape ദുബായ് സൈക്ലിംഗ് റേസ് 2025 നടക്കുന്നതിനാൽ നാളെ ഫെബ്രുവരി 2 ഞായറാഴ്ച ദുബായിലെ ചില റോഡുകൾ താൽക്കാലികമായി അടച്ചിടുമെന്ന് റോഡ്‌സ് & ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) ഇന്ന് ശനിയാഴ്ച മുന്നറിയിപ്പ് നൽകി.

ഔദ് മേത്ത റോഡ്, ദുബായ്-അൽ ഐൻ റോഡ്, ഷെയ്ഖ് സായിദ് ബിൻ ഹംദാൻ റോഡ്, എക്‌സ്‌പോ റോഡ്, ലഹ്ബാബ് സ്ട്രീറ്റ് എന്നീ അഞ്ച് പ്രധാന റോഡുകളാണ് നാളെ ഞായറാഴ്ച സൈക്ലിംഗ് റേസ് നടക്കുന്ന സമയത്ത് താൽക്കാലികമായി അടച്ചിടുക. ദുബായ് ഡിസൈൻ ഡിസ്ട്രിക്റ്റിൽ നിന്ന് രാവിലെ 6.30ന് ആരംഭിക്കുന്ന സൈക്ലിംഗ് റേസ് 101 കിലോമീറ്റർ ദൂരത്തിൽ സഞ്ചരിക്കും. മത്സരം എക്‌സ്‌പോ സിറ്റിയിൽ സമാപിക്കും.

സൈക്ലിംഗ് റേസ് അവസാനിക്കുന്നത് വരെ ബദൽ റൂട്ടുകൾ – റാസൽ ഖോർ റോഡ്, എമിറേറ്റ്സ് റോഡ് – ഉപയോഗിക്കണമെന്ന് വാഹനമോടിക്കുന്നവരോട് ആർടിഎ അഭ്യർത്ഥിച്ചു. തങ്ങളുടെ ലക്ഷ്യസ്ഥാനത്തേക്കുള്ള സുഗമമായ വരവ് ഉറപ്പാക്കുന്നതിന് മുമ്പുള്ള യാത്രകൾ ആസൂത്രണം ചെയ്യാനും നേരത്തെ പുറപ്പെടാനും അതോറിറ്റി ഡ്രൈവർമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!