ഡ്രൈവിങ്ങിനിടെ ഹൃദയാഘാതം : കോഴിക്കോട് സ്വദേശി ദുബായിൽ മരിച്ചു

Heart attack while driving- A native of Kozhikode died in Dubai

ദുബായിൽ ഡ്രൈവിങ്ങിനിടെ ഹൃദയാഘാതമുണ്ടായതിനെത്തുടർന്ന് കോഴിക്കോട് കല്ലായി ചക്കുംകടവ് മുഹമ്മദ് ഹനീഫ (51) മരിച്ചു

ഖവാനീജിലൂടെ വാഹനമോടിക്കുന്നതിനിടെ ഹൃദയാഘാതമുണ്ടായതിനെ തുടർന്ന് കാർ സ്ട്രീറ്റ് ലൈറ്റ് പോസ്റ്റിൽ ഇടിച്ചു നിൽക്കുകയായിരുന്നു. കൂടെയുണ്ടായിരുന്ന മറ്റൊരാൾക്ക് അപകടത്തിൽ ചെറിയ പരിക്കേറ്റു. ഹനീഫയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.

നിരവധി വർഷങ്ങളായി ദുബായിലുള്ള ഹനീഫ ഒരു അറബ് വീട്ടിൽ ഡ്രൈവറായി ജോലി ചെയ്‌തു വരുക യായിരുന്നു. മിർദിഫ് എച്ച്.എം.എസ് ഹോസ്‌പിറ്റലിലുള്ള മൃതദേഹം നടപടികൾക്ക് ശേഷം നാട്ടിലേക്ക് കൊണ്ട് പോകും. മാതാവ്: റുഖിയ (മറക്കാൻ കടവ്പറമ്പ്). ഭാര്യയും രണ്ട് മക്കളുമുണ്ട്

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!