മാൾ ഓഫ് എമിറേറ്റ്‌സിൽ ‘ബാരിയർലെസ് പാർക്കിംഗ്’ സംവിധാനം ഇന്ന് മുതൽ

'Barrierless Parking' system at Mall of Emirates from today

ദുബായിലെ മാൾ ഓഫ് എമിറേറ്റ്‌സിൽ (MOE) ‘ബാരിയർലെസ് പാർക്കിംഗ്’ സംവിധാനം ഇന്ന്, ഫെബ്രുവരി 3 മുതൽ ആരംഭിക്കും. കഴിഞ്ഞ മാസം ദെയ്‌റ സിറ്റി സെൻ്ററിൽ ആദ്യമായി ‘ബാരിയർലെസ് പാർക്കിംഗ്’ സംവിധാനം നടപ്പിലാക്കിയിരുന്നു.

ദുബായിലെ പെയ്ഡ് പബ്ലിക് പാർക്കിംഗ് സൗകര്യങ്ങളുടെ ഏറ്റവും വലിയ ഓപ്പറേറ്ററായ പാർക്കിൻ പിജെഎസ്‌സിയുമായി എംഎഎഫ് അഞ്ച് വർഷത്തെ കരാറിൽ ഏർപ്പെട്ടതിന് ശേഷം കഴിഞ്ഞ വർഷം ഒക്ടോബറിലാണ് ഈ പണമടച്ചുള്ള പാർക്കിംഗ് സംവിധാനം ആദ്യമായി പ്രഖ്യാപിച്ചത്. ഈ പുതിയ സംവിധാനം, മാൾ പാർക്കിംഗ് ഏരിയകളിൽ പ്രവേശിക്കുമ്പോഴോ പുറത്തുകടക്കുമ്പോഴോ വാഹനമോടിക്കുന്നവർ തടസ്സങ്ങളിൽ കാത്തുനിൽക്കേണ്ടതിൻ്റെ ആവശ്യകത ഇല്ലാതാക്കുന്നു.

0 -4 മണിക്കൂർ: സൗജന്യം. 4-5 മണിക്കൂർ: ദിർഹം 20, 5-6 മണിക്കൂർ: ദിർഹം 40, 6-7 മണിക്കൂർ: ദിർഹം 60, 7-8 മണിക്കൂർ: ദിർഹം 100, 8 പ്ലസ് മണിക്കൂർ: ദിർഹം 150 എന്നിങ്ങനെ പാർക്കിംഗ് ഫീസിൽ മാറ്റമില്ലാതെ തുടരും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!