യുഎഇയിലുടനീളമുള്ള നിവാസികൾക്ക് ഇന്ന് ഭാഗികമായി മേഘാവൃതമായ കാലാവസ്ഥ പ്രതീക്ഷിക്കാമെന്ന് നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി (NCM) അറിയിച്ചു. നേരിയ മഴയ്ക്കും സാധ്യതയുണ്ട്. ഇന്ന് താപനിലയിൽ കുറവുണ്ടാകുമെന്ന് നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി (NCM) അറിയിച്ചു.
ഇന്ന് പുലർച്ചെ അൽ ഐൻ മേഖലയിലെ അൽ ഐൻ ഇൻ്റർനാഷണൽ എയർപോർട്ട്, റെമ, അൽഖസ്‌ന എന്നിവിടങ്ങളിലും അൽ ദഫ്ര മേഖലയിലെ ബഡാ ദഫാസിലും നേരിയ മഴ രേഖപ്പെടുത്തി. ഇന്ന് രാത്രിയും നാളെ രാവിലെയും ചില ആന്തരിക പ്രദേശങ്ങളിൽ ഈർപ്പമുള്ള കാലാവസ്ഥ പ്രതീക്ഷിക്കാം.
തീരപ്രദേശങ്ങളിലെയും ദ്വീപ് പ്രദേശങ്ങളിലെയും ഏറ്റവും ഉയർന്ന താപനില 29 മുതൽ 25 ഡിഗ്രി സെൽഷ്യസിനുമിടയിലും താഴ്ന്ന താപനില 18 മുതൽ 22 ഡിഗ്രി സെൽഷ്യസിനും ഇടയിലായിരിക്കുമെന്നും പ്രതീക്ഷിക്കുന്നു.