കുറഞ്ഞ ഇന്ധനച്ചെലവും നെറ്റ്‌വർക്ക് വിപുലീകരണവും കാരണം 15 വർഷത്തെ ചരിത്രത്തിൽ നികുതിക്ക് മുമ്പുള്ള റെക്കോർഡ് ലാഭം നേടിയതായി ഫ്ലൈദുബായ് ഇന്ന് തിങ്കളാഴ്ച പ്രഖ്യാപിച്ചു. നിലവിൽ നടക്കുന്ന റിക്രൂട്ട്‌മെൻ്റ് ഡ്രൈവിൻ്റെ ഫലമായി തങ്ങളുടെ തൊഴിലാളികളുടെ എണ്ണം 6,089 ആയി ഉയർന്നതായും എയർലൈൻ പറഞ്ഞു.
ദുബായ് ആസ്ഥാനമായുള്ള കാരിയർ നികുതിക്ക് മുമ്പുള്ള 2.5 ബില്യൺ ദിർഹത്തിൻ്റെ ലാഭം റിപ്പോർട്ട് ചെയ്തു – മുൻ സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് 16 ശതമാനം വളർച്ചയാണ് ഉണ്ടായിരിക്കുന്നത്. 15 ശതമാനം വർദ്ധനവ് രേഖപ്പെടുത്തി മൊത്തം വരുമാനം 12.8 ബില്യൺ ദിർഹവുമായി.