പൊതുജനാരോഗ്യത്തിന് ഗണ്യമായ അപകടസാധ്യതയുണ്ടാക്കുന്നു വെന്ന് കണ്ടെത്തിയ അബുദാബിയിലെ ഒരു കോഴി ഫാം അബുദാബി അഗ്രി കൾച്ചറൽ സുരക്ഷാ അതോറിറ്റി (ADAFSA) അധികൃതർ അടപ്പിച്ചു.
അബുദാബിലെ അൽജ്ബാൻ പ്രദേശത്തെ അൽ ഫൈറോസ് എന്ന കോഴി ഫാം ആണ് അധികൃതർ അടപ്പിച്ചത്.
ഇവിടെ പ്രാണികളുടെയും കീടങ്ങളുടെയും സാന്നിധ്യം തുടങ്ങീ നിരവധി ലംഘനങ്ങൾ നേരത്തെ കണ്ടെത്തുകയും നിരവധി മുന്നറിയിപ്പുകൾ നൽകുകയും ചെയ്തിരുന്നു.
തുടർന്നും ഈ ഫാം നിയമലംഘനങ്ങൾ ആവർത്തിച്ചപ്പോഴാണ് അടച്ചുപൂട്ടാൻ ഉത്തരവിട്ടത്.