ദുബായ് ഇന്ത്യൻ കോൺസുലേറ്റിന്റെ പേരിൽ യുഎഇ കമ്പനികളുമായി കയറ്റുമതി ഇടപാട് നടത്തുന്ന ഇന്ത്യൻ കമ്പനികൾ ജാഗ്രത പാലിക്കണമെന്ന പ്രസ്താവന വ്യാജമാണെന്നും ദുബായിലെ ഇന്ത്യൻ മിഷൻ ഇത്തരമൊരു പ്രസ്താവന ഇറക്കിയിട്ടില്ലെന്ന് വ്യക്തമാക്കുകയും ജൂറിസ് അവർ എന്ന വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച ലേഖനം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.
യുഎഇയിലെ കമ്പനികൾ, സാമ്പത്തിക തട്ടിപ്പും കരാർ ലംഘനങ്ങളും ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ കാരണം കരിമ്പട്ടികയിലാണെന്നും പരാതികളുടെ അടിസ്ഥാനത്തിൽ സർക്കാർ ചില സ്ഥാപനങ്ങളുടെ പ്രവർത്തനം മരവിപ്പിച്ചു എന്നാണ് പ്രചരിക്കുന്ന വ്യാജ സന്ദേശത്തിൽ പറയുന്നത്.
എന്തെങ്കിലും മുന്നറിയിപ്പുകൾ നൽകുന്നുണ്ടെങ്കിൽ കോൺസുലേറ്റിന്റെ ഔദ്യോഗിക പോർട്ടലിൽ മാത്രമേ പത്രക്കുറിപ്പുകൾ പ്രസിദ്ധീകരിക്കൂ എന്നും ഇന്ത്യൻ കോൺസുലേറ്റ് ഓർമ്മിപ്പിച്ചിട്ടുണ്ട്.