യുഎഇയിൽ ഗാർഹിക പീഡനം, കുട്ടികളോടുള്ള അവഗണന, പീഡനം എന്നീ കുറ്റങ്ങൾക്ക് 10 കുട്ടികളുടെ പിതാവിനെ അറസ്റ്റ് ചെയ്തു. മദ്യലഹരിയിലായിരുന്ന സമയത്ത് മുതൽ ഭാര്യയെ ആവർത്തിച്ച് ഉപദ്രവിക്കാൻ തുടങ്ങിയതായി റാസൽ ഖൈമ കോടതി രേഖകളിൽ വ്യക്‌തമാക്കുന്നു.
അക്രമാസക്തമായ പെരുമാറ്റം അദ്ദേഹത്തിന്റെ സർക്കാർ ജോലി നഷ്ടപ്പെടുന്നതിലേക്ക് വരെ എത്തിച്ചുവെന്നും ഭാര്യ പറഞ്ഞു. വ്യക്തിപരവും തൊഴിൽപരവുമായ ഈ തിരിച്ചടി ഉണ്ടായിരുന്നിട്ടും അയാൾ പീഡനം തുടർന്നുകൊണ്ടിരുന്നു. ഭാര്യയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട് അഞ്ച് കുറ്റങ്ങളാണ് ഇപ്പോൾ ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്.