യുഎഇയുടെ ആദ്യത്തെ സിന്തറ്റിക് അപ്പർച്ചർ റഡാർ ഉപഗ്രഹം ”എത്തിഹാദ്-സാറ്റ്” ഇന്ന് മാർച്ച് 15 ശനിയാഴ്ച, സ്‌പേസ് എക്‌സ് ഫാൽക്കൺ 9 റോക്കറ്റിൽ വിജയകരമായി ബഹിരാകാശത്തേക്ക് വിക്ഷേപിച്ചു. 2025 ലെ ആദ്യ മൂന്ന് മാസത്തിനുള്ളിൽ വിക്ഷേപിക്കുന്ന രാജ്യത്തിന്റെ രണ്ടാമത്തെ ഉപഗ്രഹമാണിത്.
കാലിഫോർണിയയിലെ വാൻഡൻബർഗ് സ്‌പേസ് ഫോഴ്‌സ് ബേസിൽ നിന്ന് വിക്ഷേപിച്ച കേന്ദ്രത്തിന്റെ ആദ്യത്തെ സിന്തറ്റിക് അപ്പർച്ചർ റഡാർ ഉപഗ്രഹമാണിതെന്നാണ്.
എത്തിഹാദ്-സാറ്റ് 24/7 ഇമേജിംഗ് ഉപഗ്രഹമാണ്, അതായത് മഴയായാലും വെയിലായാലും മൂടൽമഞ്ഞായാലും ഭൂമിയുടെ ചിത്രങ്ങൾ മുഴുവൻ സമയവും പകർത്താൻ ഇതിന് കഴിയും.