സൗദി അറേബ്യയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 2 പ്രവാസി മലയാളികൾ അടക്കം 5 പേർ മരിച്ചു.
മദീന സൗദി അറേബ്യയിലെ വിനോദസഞ്ചാര കേന്ദ്രമായ അൽ ഉലക്ക് സമീപമാണ് വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടമുണ്ടായത്. അൽ ഉല സന്ദർശിച്ചു മടങ്ങിയ വയനാട് സ്വദേശികളായ അഖിൽ അലക്സ്, ടീന എന്നിവരാണ് മരിച്ച മലയാളികൾ. ഇരുവരും നഴ്‌സുമാരാണ്. അൽ ഉലയിൽനിന്ന് 150 കിലോമീറ്റർ അകലെയാണ് അപകടമുണ്ടായത്. മരിച്ച മറ്റു മൂന്നു പേർ സൗദി സ്വദേശികളാണ്.