ദുബായിൽ പുതിയ വേരിയബിൾ പാർക്കിംഗ് ഫീസ് ഇന്ന് മുതൽ പ്രാബല്യത്തിൽ

New variable parking fees in Dubai come into effect from today

ദുബായിൽ പുതിയ വേരിയബിൾ പാർക്കിംഗ് ഫീസ് ഇന്ന് ഏപ്രിൽ 4 മുതൽ പ്രാബല്യത്തിൽ വരുമെന്ന് എമിറേറ്റിലെ ഏറ്റവും വലിയ പെയ്ഡ് പബ്ലിക് പാർക്കിംഗ് സൗകര്യങ്ങളുടെയും സേവനങ്ങളുടെയും ഓപ്പറേറ്ററായ പാർക്കിൻ PJSC അറിയിച്ചു.

ഇതനുസരിച്ച് പ്രീമിയം ( P ) പാർക്കിംഗ് സോണുകളിൽ ഞായറാഴ്ചകളും പൊതു അവധി ദിവസങ്ങളും ഒഴികെ, പ്രതിദിനം ചാർജ് ചെയ്യാവുന്ന 14 മണിക്കൂറുകളിൽ 6 മണിക്കൂറുകൾക്ക് പീക്ക് സമയങ്ങളായ രാവിലെ 8 മുതൽ 10 വരെ (2 മണിക്കൂർ), പീക്ക് സമയങ്ങളായ വൈകുന്നേരം 4 മുതൽ രാത്രി 8 വരെ (4 മണിക്കൂർ) ഒരു മണിക്കൂർ പാർക്കിങ്ങിന് 6 ദിർഹം നൽകണം.

തിരക്ക് കുറഞ്ഞ സമയങ്ങളിൽ രാവിലെ 10 മുതൽ വൈകുന്നേരം 4 വരെയും രാത്രി 8 മുതൽ രാത്രി 10 വരെയും പാർക്കിംഗ് ഫീസ് മാറ്റമില്ലാതെ തുടരും.

സ്റ്റാൻഡേർഡ് പാർക്കിംഗ് സോണുകളിൽ പീക്ക് സമയങ്ങളിൽ ഒരു മണിക്കൂറിന് പാർക്കിംഗ് ഫീസ് 4 ദിർഹവുമായിരിക്കും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!