അബുദാബിയിലെ സ്വകാര്യ സ്‌കൂളുകൾക്കുള്ള പുതിയ ട്യൂഷൻ ഫീസ് നയമനുസരിച്ച് 2025-26 അധ്യയന വർഷം മുതൽ ട്യൂഷൻ പേമെന്റ് ഷെഡ്യൂളുകൾ സംബന്ധമായി മാതാപിതാക്കളുമായി സ്‌കൂളുകൾക്ക് കരാറിൽ ഒപ്പിടാം. കുറഞ്ഞത് മൂന്നു തുല്യ തവണകളോ പരമാവധി 10 വരെ തവണകളോ ആയി മാതാപിതാക്കൾക്ക് ഫീസ് അടയ്ക്കാം. അധ്യയന വർഷം ആരംഭിച്ച് ആദ്യത്തെ ഒരു മാസത്തിനുള്ളിൽ ആദ്യ ഗഡു സ്‌കൂളുകൾക്ക് വാങ്ങാം.