യുഎഇയിലുടനീളമുള്ള കാലാവസ്ഥ ഇപ്പോൾ ചൂടുള്ളതാണ്. ദുബായ്, അബുദാബി തുടങ്ങിയ തീരദേശ നഗരങ്ങളിൽ ഉയർന്ന ഹ്യുമിഡിറ്റി അനുഭവപ്പെടുന്നതിനാൽ ചൂട് കൂടുതൽ അനുഭവപ്പെടുമെന്ന് കാലാവസ്ഥാകേന്ദ്രം അറിയിച്ചു. ഏപ്രിൽ മാസത്തിലെ രാത്രികളിൽ കൂടുതൽ ഹ്യുമിഡിറ്റി പ്രതീക്ഷിക്കണമെന്നും കേന്ദ്രം അറിയിച്ചു
ഇന്ന് രാജ്യത്ത് രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന താപനില 41.8 °C ആണ്. ഉച്ചയ്ക്ക് 1:30 ന് ദിബ്ബയിൽ (ഫുജൈറ) ആണ് ഈ ഉയർന്ന താപനില രേഖപ്പെടുത്തിയത്.