ദുബായിൽ നിന്ന് കാഠ്മണ്ഡുവിലേക്ക് പോകുകയായിരുന്ന ഫ്ലൈ ദുബായ് വിമാനം ലഖ്‌നൗ വിമാനത്താവളത്തിലേക്ക് വഴിതിരിച്ചുവിട്ടു.
ഇന്ധനക്ഷമത കുറവാണെന്ന മുന്നറിയിപ്പാണ് വിമാനം വഴിതിരിച്ചുവിടാൻ കാരണമെന്ന് ഇന്ത്യൻ മാധ്യമങ്ങൾ ആദ്യം റിപ്പോർട്ട് ചെയ്തിരുന്നു, എന്നാൽ കാഠ്മണ്ഡുവിലെ പ്രതികൂല കാലാവസ്ഥയെ തുടർന്നാണ് തീരുമാനമെടുത്തതെന്ന് ഫ്ലൈ ദുബായ് എയർലൈൻ വ്യക്തമാക്കി.
ഇന്നലെ ഏപ്രിൽ 15 ന് ദുബായ് ഇന്റർനാഷണലിൽ (DXB) നിന്ന് കാഠ്മണ്ഡു ഇന്റർനാഷണൽ എയർപോർട്ടിലേക്ക് (KTM) പോയ flydubai FZ 1133 വിമാനം കാഠ്മണ്ഡുവിലെ പ്രതികൂല കാലാവസ്ഥയെത്തുടർന്ന് ലഖ്‌നൗ ഇന്റർനാഷണൽ എയർപോർട്ടിലേക്ക് (LKO) വഴിതിരിച്ചുവിട്ടു. യാത്രക്കാർക്ക് ലഘുഭക്ഷണം നൽകുകയും പ്രാദേശിക സമയം 10.15 ന് കാഠ്മണ്ഡുവിലേക്കുള്ള യാത്ര തുടരുകയും ചെയ്തു” എന്ന് ഫ്ലൈ ദുബായ് വക്താവ് പറഞ്ഞു.