യുഎഇയിലുടനീളമുള്ള കാലാവസ്ഥ ഇന്ന് നേരിയ ചൂടും ഹ്യുമിഡിറ്റി ഉയരാനും സാധ്യത ഉള്ളതായിരിക്കുമെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജിയുടെ (NCM) അറിയിച്ചു.
ഇന്ന് .തീരദേശ പ്രദേശങ്ങളിലെ പരമാവധി താപനില 41°C വരെ ഉയരുമെന്ന് പ്രതീക്ഷിക്കുന്നു. ഉൾപ്രദേശങ്ങളിൽ, ഉയർന്ന താപനില 37-41°C വരെ ആയിരിക്കും. ഇന്നലെ ഉച്ചയ്ക്ക് 2 മണിക്ക് കൽബയിൽ (ഷാർജ) രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന താപനില 37.1°C ആയിരുന്നു.
അബുദാബിയിലും ഷാർജയിലും നിലവിൽ താപനില സമാനമാണ്, 28°C വരെ എത്തുന്നു. ഉയർന്ന ആർദ്രത കാരണം തീരപ്രദേശങ്ങളിൽ, പ്രത്യേകിച്ച് ഉച്ചകഴിഞ്ഞ് സമയങ്ങളിൽ, മൂടൽമഞ്ഞ് അനുഭവപ്പെടാമെന്നും NCM അറിയിച്ചു.