നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ഖോർഫക്കാനിലെ അൽ ബത്ത 3 ഏരിയയിലെ വാദി വാഷി സ്ക്വയറിനെ ഖോർഫക്കാൻ സ്ക്വയറുമായി ബന്ധിപ്പിക്കുന്ന റിങ് റോഡ് ഭാഗികമായി അടച്ചിടുമെന്ന് ഷാർജയിലെ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി ഇന്ന് ഒരു സോഷ്യൽ മീഡിയ പോസ്റ്റിലൂടെ അറിയിച്ചു.
ഇന്ന് ഏപ്രിൽ 24 വ്യാഴാഴ്ച മുതൽ മെയ് 30 വെള്ളിയാഴ്ച വരെയാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുക. താഴെ ചുവപ്പ് നിറത്തിൽ അടയാളപ്പെടുത്തിയിരിക്കുന്ന പാതകൾ അടചിടും, അതേസമയം പച്ച നിറത്തിൽ അടയാളപ്പെടുത്തിയിരിക്കുന്ന പാതകൾ ഗതാഗതത്തിനായി തുറന്നിരിക്കും.