ഇറാനിലെ ഷാഹിദ് രാജീ തുറമുഖത്ത് സ്ഫോടനം :നിരവധി പേർക്ക് പരിക്കേറ്റതായി റിപ്പോർട്ടുകൾ

Explosion at Shahid Raji port in Iran- Reports of several injured

തെക്കൻ ഇറാനിൽ കണ്ടെയ്‌നറുകൾ പൊട്ടിത്തെറിച്ച് 47 പേർക്ക് പരിക്കേറ്റതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു. തെക്കൻ ഇറാനിലെ ബന്ദർ അബ്ബാസിലെ ഷാഹിദ് രാജീ തുറമുഖത്ത് സൂക്ഷിച്ചിരുന്ന കണ്ടെയ്‌നറുകളാണ് പൊട്ടിത്തെറിച്ചത്.

സ്ഫോടനത്തിൻ്റെ കാരണം വ്യക്തമല്ല. നിലവിൽ പരിക്കേറ്റവരെ ഒഴിപ്പിക്കുകയും മെഡിക്കൽ സെൻ്ററുകളിലേക്ക് മാറ്റിയതായാണ് റിപ്പോർട്ട്. പ്രാഥമിക കണക്കുകൾ പ്രകാരം 47 പേർക്ക് പരിക്കേറ്റതായും തീ അണയ്ക്കുന്നതിനായി തുറമുഖത്തിൻ്റെ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവച്ചതായും
ഫാർസ് വാർത്താ ഏജൻസി പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!