പാകിസ്ഥാൻ അവിവേകത്തോടെ ഇനിയും പ്രകോപനം ഉണ്ടാക്കിയാൽ അതിശക്തമായി തിരിച്ചടിക്കുക തന്നെ ചെയ്യുമെന്ന് വിദേശകാര്യമന്ത്രി ജയശങ്കർ ആവർത്തിച്ച് മുന്നറിയിപ്പ് നൽകി.
പഹൽഗാമിൽ പാക്കിസ്ഥാൻ കാട്ടിയ ക്രൂരതയ്ക്ക് ഇപ്പോൾ മറുപടി നൽകി. ഇനിയും പ്രശ്‌നം ഉണ്ടാക്കിയാൽ വിവരം അറിയുമെന്ന് മന്ത്രി പ്രമുഖ ലോകരാജ്യങ്ങളെയും അറിയിച്ചു. ഇറാന്റെ വിദേശകാര്യമന്ത്രി ഇന്ത്യയിൽ വന്നപ്പോഴും ഇക്കാര്യം പറഞ്ഞിട്ടുണ്ട്. ഇന്ത്യ ഇറാൻ സംയുക്ത കമ്മിഷൻ മീറ്റിങ്ങിൽ പങ്കെടുക്കാനാണ് വിദേശകാര്യമന്ത്രി സയ്യിദ് അബ്ബാസ് അറക്ച്ചി ഇന്ന് ഇന്ത്യയിൽ എത്തിയത്.
