അമേരിക്ക പാകിസ്താനോട് പിൻവലിയാൻ ആവശ്യപ്പെട്ടു
സംഘർഷത്തിന് അയവ് വരുത്തുന്ന വിധത്തിൽ പിന്മാറാൻ പാക്കിസ്ഥാനോട് അമേരിക്ക ആവശ്യപ്പെട്ടതായി റിപ്പോർട്ടുകൾ. യൂ എസ് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ പാകിസ്ഥാൻ പ്രധാനമന്ത്രിയെ നേരിട്ട് ഫോണിൽ വിളിച്ചാണ് നിർണായകമായ ഇക്കാര്യം ആവശ്യപ്പെട്ടത്.
പാകിസ്ഥാൻ അനുസരിക്കുമോ എന്ന് വ്യക്തമല്ല. ആവശ്യം അംഗീകരിച്ചില്ലെങ്കിൽ അമേരിക്ക എന്ത് തുടർ നടപടി സ്വീകരിക്കുമെന്നും ഇപ്പോൾ വ്യക്തമല്ല. അതേസമയം സർവ്വ സജ്ജീകരണങ്ങളും ഒരുക്കി ഇന്ത്യ ഏത് സാഹചര്യത്തെയും നേരിടാൻ തയ്യാറായി നിൽക്കുകയാണ്. പഞ്ചാബിലെ ലുധിയാന എയർപോർട്ട് കൂടി അല്പം മുൻപ് സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി അടച്ചിട്ടുണ്ട്.