അക്ര മത്തിൽ നിന്നും അവഗണനയിൽ നിന്നുംസംരക്ഷിക്കുന്നതിനായി ദുബായിൽ 18 വയസ്സിന് താഴെയുള്ള ആൺകുട്ടികൾക്കായി ഫസ്റ്റ് കെയർ ഷെൽട്ടർ തുറന്നു. ദുബായ് ഫൗണ്ടേഷൻ ഫോർ വിമൻ ആൻഡ് ചിൽഡ്രൻ തുറന്ന ഈ സൗകര്യം, എമിറാത്തികൾക്കും താമസക്കാർക്കും ഒരുപോലെ ലഭ്യമാകും. ഈ കേന്ദ്രം സ്വകാര്യത സംരക്ഷിക്കുന്നതിനും സുരക്ഷിതമായ ഇടം നൽകുന്നതിനുമായി രൂപകൽപ്പന ചെയ്തിരിക്കുന്നു
അക്ര മം, അവഗണന അല്ലെങ്കിൽ ചൂഷണം എന്നിവ അനുഭവിച്ച ആൺകുട്ടികൾക്കാണ് ഈ അഭയകേന്ദ്രം സൗകര്യം ഒരുക്കുന്നത്. 12 വയസ്സിന് മുകളിലുള്ള ആൺകുട്ടികൾക്ക് മുമ്പ് ഒരു സൗകര്യവും ഉണ്ടായിരുന്നില്ല എന്നതിനാൽ, ദീർഘകാലമായുള്ള ഒരു വിടവ് ആണ് ഈ കേന്ദ്രം പരിഹരിക്കുന്നത്
ഇതുവരെ, ഈ ഗ്രൂപ്പിനെ യുഎഇയിലുടനീളമുള്ള യൂത്ത്, സ്പോർട്സ് ഹോസ്റ്റലുകളിലാണ് പാർപ്പിച്ചിരുന്നത്, 2022 മുതൽ 20-ലധികം ആൺകുട്ടികളുടെ ചെലവ് ഫൗണ്ടേഷൻ വഹിച്ചു.