യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഗൾഫ് അറബ് രാജ്യ സന്ദർശന വേളയിൽ യുഎസ് നിർമ്മാതാക്കളായ ബോയിംഗിൽ നിന്ന് 160 ജെറ്റ് വിമാനങ്ങൾ വാങ്ങുന്നതിനുള്ള കരാറിൽ ഖത്തർ എയർവേയ്സ് ഇന്ന് ബുധനാഴ്ച ഒപ്പുവച്ചു.
200 ബില്യൺ ഡോളറിന്റെ കരാറാണിതെന്നും അതിൽ 160 ജെറ്റുകൾ ഉൾപ്പെട്ടിട്ടുണ്ടെന്നും ട്രംപ് പറഞ്ഞു. ദോഹയിൽ നടന്ന ഒപ്പുവെക്കൽ ചടങ്ങിന് ട്രംപും ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയും സാക്ഷ്യം വഹിച്ചു.