അബുദാബിയിലെ അൽ വത്ബ, ഷെയ്ഖ് മക്തൂം ബിൻ റാഷിദ് റോഡ്, ഷെയ്ഖ് സായിദ് റോഡ് എന്നിവിടങ്ങളിൽ ഇന്ന് മെയ് 19 പുലർച്ചെ മൂടൽമഞ്ഞ് മുന്നറിയിപ്പുകൾ നൽകിയിരുന്നതായി നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM) അറിയിച്ചു.
ഇന്ന് കൂടിയ താപനില 34 മുതൽ 38 ഡിഗ്രി സെൽഷ്യസ് വരെയും കുറഞ്ഞ താപനില 20 മുതൽ 25 ഡിഗ്രി സെൽഷ്യസ് വരെയും ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇന്ന് രാജ്യമെമ്പാടും മണിക്കൂറിൽ 30 കിലോമീറ്റർ വരെ വേഗതയിൽ നേരിയതോ മിതമായതോ ആയ കാറ്റും പ്രതീക്ഷിക്കാം
നാളെ മെയ് 20 ചൊവ്വാഴ്ച രാവിലെ ചില തീരദേശ, ആഭ്യന്തര പ്രദേശങ്ങളിൽ മൂടൽമഞ്ഞ് രൂപപ്പെടാനുള്ള സാധ്യതയുണ്ടെന്നും പ്രവചനം സൂചിപ്പിക്കുന്നു.