അബുദാബി – മധുര പുതിയ സർവീസുകൾ ജൂൺ 13 മുതൽ ആരംഭിക്കുമെന്ന് ഇൻഡിഗോ

Abu Dhabi - Madurai new services to start from 13th of this month, says inDigo

തമിഴ്‌നാട്ടിലെ മധുര നഗരത്തിൽ നിന്ന് അബുദാബിയിലേക്ക് 2025 ജൂൺ 13 മുതൽ നേരിട്ട് സർവീസുകൾ ആരംഭിക്കുമെന്ന് ഇൻഡിഗോ എയർലൈൻസ് അറിയിച്ചു.

അബുദാബിയിലേക്ക് നേരിട്ട് സർവീസ് നടത്തുന്ന 16-ാമത്തെ ഇന്ത്യൻ നഗരമായിരിക്കും മധുര. ഭുവനേശ്വറിൽ നിന്നും വിശാഖപട്ടണത്തു നിന്നും അബുദാബിയിലേക്ക് നേരിട്ടുള്ള വിമാന സർവീസുകൾ പ്രഖ്യാപിച്ചതിന് ദിവസങ്ങൾക്ക് ശേഷമാണ് മധുരയിലേക്കുള്ള നേരിട്ട് സർവീസുകൾ പ്രഖ്യാപിക്കുന്നത്.

ഫ്ലൈറ്റ് 6E 1514 അബുദാബിയിൽ നിന്ന് രാവിലെ 07:20 ന് പുറപ്പെട്ട് 13:05 ന് മധുരയിൽ എത്തിച്ചേരും. മടക്ക വിമാനമായ ഫ്ലൈറ്റ് 6E 1513 മധുരയിൽ നിന്ന് ഉച്ചയ്ക്ക് 14:35 ന് പുറപ്പെട്ട് അതേ ദിവസങ്ങളിൽ 17:20 ന് അബുദാബിയിൽ ഇറങ്ങും.

മധുരയ്ക്കും അബുദാബിക്കും ഇടയിലുള്ള ആഴ്ചയിൽ മൂന്ന് തവണയുള്ള വിമാന സർവീസുകൾ ഇൻഡിഗോയുടെ അന്താരാഷ്ട്ര കണക്റ്റിവിറ്റിയെ കൂടുതൽ ശക്തിപ്പെടുത്തുകയും ആഗോള യാത്ര കൂടുതൽ സുഗമവും ഇന്ത്യൻ യാത്രക്കാർക്ക് താങ്ങാനാവുന്നതുമാക്കുകയും ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്‌.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!