റാസൽഖൈമയിൽ നടത്തിയ വ്യാപകമായ കാമ്പയിനിന്റെ ഭാഗമായി പൊതുജനങ്ങൾക്ക് ഭീഷണിയായി തുടർന്നിരുന്ന നിരവധി ബൈക്കുകൾ പോലീസ് പിടിച്ചെടുത്തു.
ഏപ്രിൽ 22 നും മെയ് 1 നും ഇടയിൽ റാസൽഖൈമയിലെ ട്രാഫിക് ആൻഡ് പട്രോൾസ് വകുപ്പിലെ ട്രാഫിക് ഇൻവെസ്റ്റിഗേഷൻസ് ആൻഡ് കൺട്രോൾ വിഭാഗമാണ് ഈ കാമ്പയിൻ നടത്തിയത്. ഇതിന്റെ ഫലമായി മോട്ടോർ സൈക്കിളുകൾ, സൈക്കിളുകൾ, ഇലക്ട്രിക് സ്കൂട്ടറുകൾ എന്നിവയുൾപ്പെടെ 491 ലൈസൻസില്ലാത്ത ബൈക്കുകളാണ് കണ്ടുകെട്ടിയത്.
ബൈക്ക് യാത്രക്കാർക്കും മറ്റ് റോഡ് ഉപയോക്താക്കളുടെയും ജീവനും സുരക്ഷയ്ക്കും യഥാർത്ഥ ഭീഷണി ഉയർത്തുന്ന ബൈക്കുകൾക്കെതിരെ കർശന നടപടി സ്വീകരിക്കുക എന്ന ലക്ഷ്യത്തോടെ റാസൽഖൈമ പോലീസ് ജനറൽ കമാൻഡിന്റെ വിപുലമായ ശ്രമങ്ങളുടെ ഭാഗമാണ് ഈ കാമ്പയിൻ