യുഎഇയുടെ രണ്ടാമത്തെ ചാന്ദ്ര ദൗത്യം റാഷിദ് റോവർ -2 അടുത്ത വർഷം വിക്ഷേപിക്കുമെന്ന് ദുബായ് കിരീടാവകാശിയും ഉപ പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മ ദ് ബിൻ റാഷിദ് ആൽ മക്തൂം പ്രഖ്യാപിച്ചു
ഇതിനായി അമേരിക്കൻ കമ്പനിയായ ഫയർഫ്ലൈ എയ്റോസ്പേസുമായി യുഎഇയുടെ ബഹിരാകാശ കേന്ദ്രമായ മുഹമ്മദ് ബിൻ റാഷിദ് സ്പേസ് സെന്ററും കരാറിലെത്തി. ചന്ദ്രൻ്റെ മറുവശത്ത് ലാൻഡിങ് ശ്രമം നടത്തുന്ന ചരിത്രത്തിലെ രണ്ടാമത്തെ രാജ്യമായി യുഎഇയെ മാറ്റുന്നതും ബഹിരാകാശ പര്യവേക്ഷണത്തിൽ രാജ്യത്തെ മുൻപന്തിയിൽ നിർത്തുന്നതുമാണ് ദൗത്യമെന്നും ഷെയ്ഖ് ഹംദാൻ പറഞ്ഞു.