എമിറേറ്റ്സ് നറുക്കെടുപ്പിന്റെ 27 മില്യൺ ഡോളറിന്റെ (100 മില്യൺ ദിർഹം) ജാക്ക്‌പോട്ട് ഇന്ത്യക്കാരനായ (വിരമിച്ച )എഞ്ചിനീയർ ശ്രീറാം രാജഗോപാലൻ നേടിയതായി എമിറേറ്റ്‌സ് ലോട്ടറി ഓപ്പറേറ്റർ ഇന്നലെ വ്യാഴാഴ്ച പ്രഖ്യാപിച്ചു.
MEGA7 ഗെയിമിലെ ഏഴ് നമ്പറുകളും യോജിപ്പിച്ച് ശ്രീറാം രാജഗോപാലൻ നറുക്കെടുപ്പിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വ്യക്തിഗത സമ്മാനമാണ് നേടിയത്.
ഒരു ഇടത്തരം കുടുംബത്തിൽ വളർന്ന ശ്രീറാം 1998-ൽ സൗദി അറേബ്യയിലേക്ക് താമസം മാറിയിരുന്നു, അവിടെ ഭാര്യയോടൊപ്പം എഞ്ചിനീയറിങ് മേഖലയിൽ ഒരു ജീവിതം കെട്ടിപ്പടുത്തു, രണ്ട് ആൺമക്കളെ വളർത്തി, 2023-ൽ വിരമിച്ച ശേഷം ചെന്നൈയിലേക്ക് മടങ്ങിയിരുന്നു.
ടൈച്ചെറോസിന്റെ ഉടമസ്ഥതയിലും നടത്തിപ്പിലുമുള്ള എമിറേറ്റ്സ് ഡ്രോ, യുഎഇയിലെ കൊമേഴ്‌സ്യൽ ഗെയിമിംഗ് റെഗുലേറ്ററി അതോറിറ്റിയുടെ (GCGRA) റെഗുലേറ്ററി അപ്‌ഡേറ്റുകളെത്തുടർന്ന് 2023 അവസാനത്തോടെ യുഎഇ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവച്ചു. തുടർന്ന് കമ്പനി അന്താരാഷ്ട്ര വിപണികളിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു.