ലുലു നൊസ്റ്റാള്‍ജിയ റിഫ്ലെക്ഷന്‍സ് 2025 സീസണ്‍ 7 മുസ്സഫയിൽ : ഡ്രോയിംഗ് & പെയിന്റിംഗ് മത്സരം മേയ് 31ന്

Lulu Nostalgia Reflections 2025 Season 7- Drawing & Painting Competition on May 31st

നൊസ്റ്റാള്‍ജിയ അബുദാബി, U.A.E.യിലെ വിവിധ രാജ്യക്കാരായ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഡ്രോയിംഗ് & പെയിന്റിംഗ് മത്സരം “ലുലു നൊസ്റ്റാൾജിയ റിഫ്ലെക്ഷന്‍സ് 2025 സീസണ്‍ 7” മുൻ വർഷങ്ങളെ പോലെ ഈ വർഷവും സംഘടിപ്പിക്കുന്നു.2025 മേയ് 31ശനിയാഴ്ച 10 AM മുതല്‍ ലുലു ഹൈപ്പെര്‍ മാര്‍ക്കറ്റ്‌ കാപ്പിറ്റല്‍ മാളില്‍ (മുസ്സഫ, അബുദാബി ) വച്ചു മത്സരങ്ങള്‍ അരങ്ങേറും.

18 വയസ്സുവരെയുള്ള വിദ്യാര്‍ത്ഥികളെ നാലു ഗ്രൂപ്പുകളായി തിരിച്ച് നിറം കൊടുക്കല്‍, ചിത്രരചന – പെയിന്റിംഗ്, കയ്യെഴുത്ത്, കാലിഗ്രാഫി എന്നീ വിഭാഗങ്ങളിലായി മത്സരങ്ങള്‍ നടക്കും. അപേക്ഷകള്‍ ഓണ്‍ലൈന്‍ ആയി www.nostalgiauae.com എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.

വിജയികൾക്ക് ലുലു ഗ്രൂപ്പ് നൽകുന്ന സമ്മാനങ്ങള്‍ക്കും സെര്‍ട്ടിഫിക്കറ്റിനും ഒപ്പം ഏറ്റവും കൂടുതൽ വിജയികൾ ഉള്ള സ്കൂളിനും ഏറ്റവും കൂടുതൽ കുട്ടികളെ പങ്കെടുപ്പിക്കുന്ന സ്കൂളിനും പ്രത്യേകം പുരസ്‌കാരങ്ങൾ നൽകുന്നതിനു പുറമെ ഏറ്റവും കൂടുതൽ സമ്മാനങ്ങൾ ലഭിക്കുന്ന സ്‌കൂളിന് ലുലു ഗ്രൂപ്പിന്റെ 1500 ദിർഹത്തിന്റെ ഗിഫ്റ്റ് വൗച്ചറും നൽകുമെന്ന് സംഘാടകർ അറിയിച്ചു. കൂടാതെ പങ്കെടുക്കുന്ന എല്ലാ മത്സരാർത്ഥികൾക്കും മെഡലും പാർട്ടിസിപ്പേഷൻ സർട്ടിഫിക്കറ്റുകളും നൽകുന്നതാണ്.

ലുലു – നൊസ്റ്റാൾജിയ റിഫ്ലക്ഷൻസിന്റെ ബ്രോഷർ പ്രകാശനം ലുലു അബുദാബി റീജിയണൽ ഓഫീസിൽ വച്ചു നടന്നിരുന്നു. ചടങ്ങില്‍ ലുലു ഗ്രൂപ്പ് അബുദാബി – അൽ ദഫ്ര ഡയറക്ടർ ശ്രീ അബൂബക്കർ നിര്‍വഹിച്ചു.

ബ്രോഷർ പ്രകാശന ചടങ്ങിൽ നൊസ്റ്റാള്‍ജിയ പ്രസിഡന്റ് മനോജ്‌ ബാലകൃഷ്ണൻ, സെക്രട്ടറി രേഖിൻ സോമൻ, രക്ഷാധികാരികളായ അഹദ് വെട്ടൂര്‍, നൌഷാദ് ബഷീർ, ചീഫ്‌കോർഡിനേറ്റർ നാസർ ആലം കോട്,ചീഫ് കോർഡിനേറ്റർ ശ്രീഹരി, ട്രഷറർ നിജാസ് തുടങ്ങിയവര്‍ പങ്കെടുത്തു.

മത്സരത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
പ്രസിഡന്റ് മനോജ്‌ ബാലകൃഷ്ണന്‍ 050 469 5607,
കൺവീനർ നാസ്സര്‍ ആലംകോട് 050 6997246

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!