യുഎഇയിൽ ഇന്ന് താപനിലയിൽ നേരിയ കുറവ് പ്രതീക്ഷിക്കാമെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM) അറിയിച്ചു. പകൽ സമയത്ത് പൊടിക്കാറ്റ് ഉണ്ടാകുമെന്നും NCM പറയുന്നു.
ഇന്ന് പരമാവധി താപനില 39 മുതൽ 44 ഡിഗ്രി സെൽഷ്യസ് വരെയും കുറഞ്ഞ താപനില 23 മുതൽ 28 ഡിഗ്രി സെൽഷ്യസ് വരെയും ആയിരിക്കുമെന്ന് കാലാവസ്ഥാ പ്രവചനം പറയുന്നു.
തീരദേശ, ദ്വീപ് മേഖലകളിൽ മണിക്കൂറിൽ 35 കിലോമീറ്റർ വരെയും ഉൾപ്രദേശങ്ങളിലും പർവതപ്രദേശങ്ങളിലും മണിക്കൂറിൽ 40 കിലോമീറ്റർ വരെയും വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്. NCM ന്റെ പ്രവചനമനുസരിച്ച്, നാളെ, മെയ് 27 ന്, താപനിലയിൽ വീണ്ടും കുറവ് പ്രതീക്ഷിക്കാം.