2025 ജൂൺ 2 മുതൽ, ദുബായിലുടനീളമുള്ള വാഹന പരിശോധനകൾക്കായി 27 സാങ്കേതിക പരിശോധനാ കേന്ദ്രങ്ങളിലും, ആർടിഎ ദുബായ് സ്മാർട്ട് ആപ്പ് അല്ലെങ്കിൽ വെബ്‌സൈറ്റ് (www.rta.ae) വഴി ബുക്കിംഗ് നടത്തണമെന്ന് ദുബായ് റോഡ്‌സ് & ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) ഇന്ന് ചൊവ്വാഴ്ച മുന്നറിയിപ്പ് നൽകി. പരിശോധനാ കേന്ദ്രങ്ങളിലെ തിരക്ക് കുറയ്ക്കുക എന്നതാണ് ഈ നടപടിയുടെ ലക്ഷ്യം.
മുൻകൂർ അപ്പോയിന്റ്മെന്റ് ഇല്ലാതെ സന്ദർശിക്കാൻ ആഗ്രഹിക്കുന്ന ഉപഭോക്താക്കൾക്ക് , 100 ദിർഹം സേവന ഫീസ് നൽകിയുള്ള വാക്ക്-ഇൻ സേവനം ഇപ്പോഴും ലഭ്യമാകും. തസ്ജീൽ ഹത്ത സെന്ററിൽ മാത്രം ഈ സേവനം ലഭ്യമാകില്ല.