ദീർഘകാലം ദുബായിൽ മാധ്യമപ്രവർത്തകനായിരുന്ന ഷാർളി ബെഞ്ചമിന്റെ പുതിയ സമാഹാരം ”ഉടുമ്പുകളുടെ ഉദ്യാനം” തിരുവനന്തപുരത്ത് വെച്ച് പ്രകാശിപ്പിച്ചു. വെള്ളയമ്പലത്തെ വിസ്മയ മാക്സിൽ ആണ് പ്രകാശനചടങ്ങ് സംഘടിപ്പിച്ചത്.
പ്രമുഖ സംവിധായകൻ മധുപാൽ, പ്രശസ്ത എഴുത്തുകാരി റോസ്മേരിയ്ക്ക് നൽകിക്കൊണ്ടാണ് പുസ്തക പ്രകാശനം നടത്തിയത്.
ടി .കെ രാജീവ്കുമാർ, ഇന്ദുഗോപൻ, ശിവപ്രസാദ്, പ്രദീപ് പനങ്ങാട് ഉൾപ്പെടെ നിരവധി പ്രമുഖർ പ്രകാശന ചടങ്ങിൽ പങ്കെടുത്തു.