റോഡുകൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായുള്ള പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ഇന്ന് മെയ് 30 വെള്ളിയാഴ്ച മുതൽ ജൂൺ 3 ചൊവ്വാഴ്ച വരെ പുലർച്ചെ ഒരു മണി മുതൽ പുലർച്ചെ 5 മണി വരെ ഷെയ്ഖ് റാഷിദ് സ്ട്രീറ്റിന്റെയും, അൽ മിനാ സ്ട്രീറ്റിന്റെയും ഇന്റർ സെക്ഷനുകളിൽ കാലതാമസം പ്രതീക്ഷിക്കണമെന്ന് ദുബായ് ആർടിഎ മുന്നറിയിപ്പ് നൽകി.
റോഡ് സൈനുകൾ ശ്രദ്ധിക്കണമെന്നും, ബദൽ റൂട്ടുകൾ തിരഞ്ഞെടുക്കണമെന്നും RTA നിർദ്ദേശിച്ചു.