ദുബായ്: രണ്ട് ഫുട്ബോൾ താരങ്ങൾക്കെതിരെ നടപടിയുമായി യുഎഇ ഫുട്ബോൾ അസോസിയേഷൻ. പ്രാദേശിക മത്സരങ്ങളിൽ കളിക്കുന്നതിനാണ് വിലക്കുള്ളത്. 2 ഫുട്ബോൾ താരങ്ങളെ 5 മത്സരങ്ങളിൽ നിന്നും സസ്പെൻഡ് ചെയ്തുവെന്ന് യുഎഇ ഫുട്ബോൾ അസോസിയേഷൻ വ്യക്തമാക്കി. നിയമലംഘനത്തെ തുടർന്നാണ് നടപടി.
ഷാർജ ക്ലബ് കളിക്കാരൻ ഖാലിദ് അൽ ധൻഹാനി, ഷബാബ് അൽ അഹ്ലി ക്ലബ് കളിക്കാരൻ സുൽത്താൻ അദേൽ തുടങ്ങിയവർക്കാണ് സസ്പെൻഷൻ ലഭിച്ചത്. അസോസിയേഷന്റെ ഡിസിപ്ലിനറി കമ്മിറ്റിയാണ് ഇവർക്കെതിരെ നടപടി സ്വീകരിച്ചത്.
ദേശീയ ടീം പട്ടികയിൽ നിന്ന് ഇവരെ ഒഴിവാക്കുമെന്നും ഇരുവർക്കും 500,000 ദിർഹം പിഴ ചുമത്തുമെന്നും അസോസിയേഷൻ അറിയിച്ചു. ദേശീയ ടീമുകൾക്കുള്ള അച്ചടക്ക, ഉപരോധ ചട്ടങ്ങൾ അനുസരിച്ചാണ് തീരുമാനമെന്ന് ദേശീയ ടീം മാനേജർ യാനി അല്ലാഹ് പറഞ്ഞു.