സാങ്കേതികതകരാറിനെ തുടര്‍ന്ന് ഇന്ന് ജൂലൈ 2 ബുധനാഴ്ച്ച പുലർച്ചെ 4.30 ന് കൊച്ചിയിൽ നിന്നും ദുബായിലേക്ക് പുറപ്പെടേണ്ട എയര്‍ ഇന്ത്യാ എക്‌സ്പ്രസ് വിമാനം (IX 437) ഇതുവരെ പുറപ്പെട്ടില്ലെന്ന് റിപ്പോർട്ടുകൾ
പുലര്‍ച്ചെ പുറപ്പെടാനൊരുങ്ങവെയാണ് യന്ത്രത്തകരാര്‍ കണ്ടെത്തിയത്. ബോര്‍ഡിങ് പൂര്‍ത്തിയായി വിമാനം പുറപ്പെടുന്നതിന് മുമ്പാണ് യന്ത്രത്തകരാര്‍ കണ്ടെത്തുന്നത്. അതുകൊണ്ട് തന്നെ യാത്രക്കാര്‍ക്ക് മുന്നറിയിപ്പുണ്ടായിരുന്നില്ല. അപ്രതീക്ഷിത വൈകലില്‍ യാത്രക്കാര്‍ പ്രതിസന്ധിയിലാണെങ്കിലും ബദല്‍ ക്രമീകരണം ഒരുക്കുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.