എത്തിഹാദ് റെയിൽ പദ്ധതിയുടെ ഭാഗമായി ഷാർജയിലെ പ്രധാന റോഡുകൾ 2 മാസത്തേക്ക് താൽക്കാലികമായി അടച്ചിടുമെന്ന് ഷാർജ റോഡ്‌സ് & ട്രാൻസ്‌പോർട്ട് അതോറിറ്റി അറിയിച്ചു
ഇതനുസരിച്ച് ഷാർജ യൂണിവേഴ്സിറ്റി ബ്രിഡ്ജിന് സമീപമുള്ള മ്ലീഹ റോഡിനെയും ഷാർജ റിംഗ് റോഡിനെയും ബന്ധിപ്പിക്കുന്ന റോഡുകളാണ് അടച്ചിടുക. ജൂലൈ 1 ചൊവ്വാഴ്ച ആരംഭിച്ച് ഓഗസ്റ്റ് 30 ശനിയാഴ്ച വരെ രണ്ട് മാസത്തേക്ക് അടച്ചിടൽ തുടരും.
എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കാൻ ഡ്രൈവർമാർ ബദൽ വഴികൾ ഉപയോഗിക്കാനും ഗതാഗത സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കാനും അധികൃതർ അഭ്യർത്ഥിച്ചിട്ടുണ്ട്.