ഡ്രോണുകൾ, ബാലിസ്റ്റിക്, ക്രൂയിസ് മിസൈലുകൾ, ആളില്ലാ ബോട്ടുകൾ എന്നിവ ഉപയോഗിച്ച് ചെങ്കടലിൽ ബ്രിട്ടീഷ് പതാകയുള്ള മാജിക് സീസ് എന്ന കപ്പലിനെ ലക്ഷ്യമിട്ട് യെമനിലെ ഹൂത്തി വിമതർ ആക്രമണം നടത്തിയതിന് പിന്നാലെ കടൽ പ്രക്ഷുബ്ധമായ സാഹചര്യത്തിൽ ജീവനക്കാർക്ക് കപ്പലിൽ തുടരാൻ പറ്റാത്ത സാഹചര്യം വന്നപ്പോൾ അബുദാബി പോർട്ട്സ് ഗ്രൂപ്പ് നടത്തുന്ന യുഎഇയിലെ സഫ ബ്രീസ് കപ്പൽ ദുരന്ത സന്ദേശത്തോട് വേഗത്തിൽ പ്രതികരിക്കുകയും കൃത്യസമയത്ത് സംഭവസ്ഥലത്ത് എത്തി 22 ക്രൂ അംഗങ്ങളെ രക്ഷപ്പെടുത്തി.
ജൂലൈ 7 ന് ഹൂത്തി വിമതരുടെ ആക്രമണത്തിന് തൊട്ടുപിന്നാലെയാണ് രക്ഷാപ്രവർത്തനം നടന്നത്. ജീവനക്കാരും സുരക്ഷാ ജീവനക്കാരും ഉൾപ്പെടെ കപ്പലിൽ ഉണ്ടായ എല്ലാവരെയും സുരക്ഷിതമായി യുഎഇ രക്ഷപ്പെടുത്തി.
യുണൈറ്റഡ് കിംഗ്ഡം മാരിടൈം ട്രേഡ് ഓപ്പറേഷൻസ് (UKMTO) യുമായും മറ്റ് അന്താരാഷ്ട്ര സമുദ്ര സംഘടനകളുമായും പൂർണ്ണ ഏകോപനത്തോടെയാണ് രക്ഷാപ്രവർത്തനം നടത്തിയതെന്ന് വിദേശകാര്യ മന്ത്രാലയം (Mofa) പ്രസ്താവനയിൽ പറഞ്ഞു.