ഒമാൻ ഹൈവേയിൽ മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം : മൂന്ന് യുഎഇ സ്വദേശികൾ ഉൾപ്പെടെ അഞ്ച് പേർക്ക് ദാരുണാന്ത്യം

Three vehicles collide on Oman highway, killing five people, including three locals

ഒമാനിലെ ദോഫാർ ഗവർണറേറ്റിലെ മക്ഷാന് ശേഷം സുൽത്താൻ സെയ്ദ് ബിൻ തൈമൂർ റോഡിൽ ഇന്ന് ജൂലൈ 11 വെള്ളിയാഴ്ച പുലർച്ചെ മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടമുണ്ടായതായി റോയൽ ഒമാൻ പോലീസ് സോഷ്യൽ മീഡിയയിൽ അറിയിച്ചു.

രാവിലെ 7:00 മണിയോടെ നടന്ന അപകടത്തിൽ മൂന്ന് എമിറാത്തി പൗരന്മാരും, രണ്ട് ഒമാനി പൗരന്മാരും ഉൾപ്പെടെ അഞ്ച് പേർ മരിച്ചു .

ഒമ്പത് എമിറാത്തികളും, രണ്ട് ഒമാനികളും ഉൾപ്പെടെ 11 പേർക്ക് കൂടി പരിക്കേറ്റു. അഞ്ച് കുട്ടികളടക്കം പരിക്കുകളുടെ തീവ്രത വ്യത്യസ്തമാണെന്ന് പോലീസ് പറഞ്ഞു. അടിയന്തര സേവനങ്ങൾ വേഗത്തിൽ പ്രതികരിച്ചിരുന്നു. അപകടത്തിന്റെ കാരണത്തെക്കുറിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!