ഷാർജയിൽ മലയാളി യുവതിയും ഒന്നര വയസുകാരിയായ മകളും ജീവനൊടുക്കിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്.
വിപഞ്ചികയുടെ ആത്മഹത്യക്കുറിപ്പ് മ ര ണശേഷം പുറത്തു വരുന്ന രീതിയിൽ ഫെയ്സ്ബുക്കിൽ ഷെഡ്യൂൾ ചെയ്തിരുന്നതായാണ് ഇപ്പോൾ അറിയുന്നത്. അതുകൊണ്ടാണ് ഈ കുറിപ്പ് ഇപ്പോൾ എല്ലായിടത്തും പ്രചരിക്കുന്നത്. മരണത്തിനു ശേഷം ഈ പോസ്റ്റ് ഡിലീറ്റ് ചെയ്യപ്പെട്ടെങ്കിലും ബന്ധുക്കൾ സൂക്ഷിച്ചിട്ടുണ്ട്.
ഇക്കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയായിരുന്നു കൊല്ലം കൊറ്റംകര കേരളപുരം സ്വദേശിനി രജിത ഭവനില്‍ വിപഞ്ചിക (33), മകള്‍ വൈഭവി (ഒന്നര) എന്നിവരെ ഷാർജ അല്‍ നഹ്ദയിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഭർത്താവിന്റെയും വീട്ടുകാരുടെയും പീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്യുകയാണെന്നു കുറിപ്പെഴുതിയ ശേഷമായിരിന്നു മരണം. പീഡനം സഹിക്കാനാവാതെ ജീവിതം അവസാനിപ്പിക്കുകയാണെന്നും കുറിപ്പിൽ പറയുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ അമ്മ ഷൈലജ കേന്ദ്ര മന്ത്രിമാരായ സുരേഷ് ഗോപി, ജോർജ് കുര്യൻ, യുഎഇ ഇന്ത്യൻ കോൺസുലേറ്റ്, കേരള മുഖ്യമന്ത്രി, ഡിജിപി, തുടങ്ങിയവർക്കെല്ലാം പരാതി നൽകിയിട്ടുണ്ട്.
ദുബായിലെ സ്വകാര്യ സ്ഥാപനത്തില്‍ എച് ആർ ജോലിയിലായിരുന്നു വിപഞ്ചിക. ദുബായില്‍ തന്നെ ജോലി ചെയ്യുകയാണ് ഭര്‍ത്താവ് കോട്ടയം നാല്ക്കവല സ്വദേശി നിതീഷ്. ഇരുവരും വേര്‍പിരിഞ്ഞ് താമസിക്കുകയായിരുന്നുവെന്നാണ് വിവരം. ഏഴുവര്‍ഷമായി വിപഞ്ചിക ദുബായിലാണ് ജോലി ചെയ്യുന്നത്. നാലര വര്‍ഷം മുന്‍പായിരുന്നു വിവാഹം. നിതീഷ് അടുത്തിടെ വിവാഹമോചനവുമായി ബന്ധപ്പെട്ട് വിപഞ്ചികയ്ക്ക് വക്കീൽ നോട്ടീസ് അയച്ചിരുന്നു. ഈ നോട്ടീസ് ലഭിച്ചതിന് പിന്നാലെയാണ് വിപഞ്ചിക മകളെ കൊ ലപ്പെടുത്തി സ്വയം ജീവനൊടുക്കിയതെന്നാണ് വിവരം
അതെ സമയം വിപഞ്ചിക മരിക്കുന്നതിനുമുമ്പേ കുഞ്ഞിനെ ശ്വാസംമുട്ടിച്ച ശേഷം കെ ട്ടിതുക്കി എന്നാണ് ഫൊറൻസിക് റിപ്പോർട്ട് പുറത്തു വന്നിരിക്കുന്നത്. വിപഞ്ചികയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട് നാളെ തിങ്കളാഴ്ച ലഭിക്കും. പബ്ലിക് പ്രോസിക്യൂഷൻ്റെ തീരുമാനവും തിങ്കളാഴ്ച വന്നേക്കും. യുഎഇ കോൺസുലേറ്റിന്റെ ഭാഗത്ത് നിന്ന് തീരുമാനം ഉണ്ടാകാതെ മറ്റ് നടപടിക്രമങ്ങൾ നടത്തരുത് എന്നാണ് കോടതി വ്യക്തമാക്കിയിട്ടുള്ളത്. വിപഞ്ചികയുടെയും മകൾ വൈഭവിയുടെയും മൃതദേഹങ്ങൾ എവിടെ സംസ്കരിക്കണമെന്ന കാര്യത്തിൽ ഇതുവരെയും തീരുമാനമായിട്ടില്ല. വിപഞ്ചികയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരണമെന്നാണ് ബന്ധുക്കളുടെ ആവശ്യം. എന്നാൽ, കുഞ്ഞിന്റെ മൃതദേഹം ഷാർജയിൽ തന്നെ സംസ്കരിക്കണമെന്ന നിലപാടിലാണ് നിതീഷിന്റെ കുടുംബം.