എത്തിഹാദ് റെയിൽ പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി മലേഹ റോഡിൽ നിന്ന് പടിഞ്ഞാറോട്ട് എമിറേറ്റ്സ് റോഡിലേക്ക് (ദുബായ് ഭാഗത്തേക്ക്) പോകുന്ന ഒരു പ്രധാന എക്സിറ്റ് താൽക്കാലികമായി അടച്ചിടുമെന്ന് ഷാർജ പോലീസ് മുന്നറിയിപ്പ് നൽകി,
നാളെ ജൂലൈ 19 ശനിയാഴ്ച അർദ്ധരാത്രി മുതൽ അടച്ചുപൂട്ടൽ ആരംഭിച്ച് ജൂലൈ 21 തിങ്കളാഴ്ച പുലർച്ചെ 5 മണി വരെ പ്രാബല്യത്തിൽ തുടരുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.
രാജ്യത്തുടനീളമുള്ള ഗതാഗത ലോജിസ്റ്റിക്സ് സുഗമമാക്കുന്നതിനും ഇന്റർ-എമിറേറ്റ് കണക്റ്റിവിറ്റി വർദ്ധിപ്പിക്കുന്നതിനുമായി രൂപകൽപ്പന ചെയ്തിട്ടുള്ള യുഎഇയുടെ ദേശീയ റെയിൽവേ പദ്ധതിയായ ഇത്തിഹാദ് റെയിൽ ശൃംഖലയുമായി ബന്ധപ്പെട്ട ഒരു താൽക്കാലിക പാലത്തിന്റെ നിർമ്മാണം സുഗമമാക്കുന്നതിനാണ് ഈ അടച്ചുപൂട്ടൽ ലക്ഷ്യമിടുന്നത്.
കാലതാമസം ഒഴിവാക്കാൻ വാഹനമോടിക്കുന്നവർ നിർദ്ദേശിച്ചിരിക്കുന്ന ഇതര മാർഗങ്ങൾ പിന്തുടരാനും അതനുസരിച്ച് യാത്രകൾ ആസൂത്രണം ചെയ്യാനും നിർദ്ദേശിച്ചിട്ടുണ്ട്.