ദുബായിലും അൽ ഐനിലും ഇന്നലെ വെള്ളിയാഴ്ച പെയ്ത കനത്ത മഴയ്ക്കും ആലിപ്പഴ വർഷത്തിനും ശേഷം, യുഎഇയിൽ ഈ വാരാന്ത്യത്തിൽ പലയിടങ്ങളിലും കൂടുതൽ വേനൽ മഴ ലഭിക്കുമെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM) യുടെ പ്രവചനം പറയുന്നു.
ജൂലൈ 21 തിങ്കളാഴ്ച വരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴ തുടരുമെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM) പ്രവചിച്ചിട്ടുണ്ട്.
ഇന്ന് ഹ്യുമിഡിറ്റി പരമാവധി 90 ശതമാനത്തിലെത്തുമെന്നാണ് പ്രവചിച്ചിട്ടുള്ളത്. പരമാവധി താപനില 49°C വരെ ഉയരാം. മണിക്കൂറിൽ 15-25 കിലോമീറ്റർ വേഗതയിലും ഇടയ്ക്കിടെ മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിലും കാറ്റ് വീശാനും സാധ്യതയുണ്ട്