തേവലക്കര തെക്കുംഭാഗം കോയിവിള സ്വദേശിനി തട്ടാൻ്റെ വടക്കയിൽ ‘അതുല്യ ഭവന’ ത്തിൽ അതുല്യ ശേഖറിനെ (30) ആണ് ഇന്ന് ശനിയാഴ്‌ച രാവിലെ ഷാർജ റോള പാർക്കിനുസമീപത്തെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഒരു വർഷമായി അതുല്യ ഷാർജയിൽ താമസിച്ചു വരികയായിരുന്നു.
ദുബായിൽ കോൺട്രാക്ടിങ് സ്ഥാപനത്തിൽ ജോലി ചെയ്യുന്ന സതീഷ് ശങ്കറിൻ്റെ ഭാര്യയാണ്. ഭർത്താവ് സതീഷ് നിരന്തരമായി ഉപദ്രവിക്കാറുണ്ടെന്നാണ് ബന്ധുക്കളുടെ ആരോപണം. ഇന്ന് ശനിയാഴ്‌ച പുതിയ ജോലിയിൽ പ്രവേശിക്കാനിരിക്കെയാണ് മരണം. പത്തുവയസുകാരി മകൾ നാട്ടിൽ പഠിക്കുകയാണ്. അതുല്യയുടെ മരണത്തിൽ ഷാർജ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്