2025-27 വർഷത്തേക്കുള്ള മർക്കസ് ഷാർജ സെൻട്രൽ കമ്മിറ്റി പുനസംഘടിപ്പിച്ചു.
ഷാർജ മർക്കസിൽ നടന്ന വാർഷിക കൗൺസിൽ യോഗത്തിൽ സിഎംഎ കബീർ മാസ്റ്റർ അധ്യക്ഷത വഹിച്ചു. മർക്കസ് ഗ്ലോബൽ ചെയർമാൻ ഉസ്മാൻ സഖാഫി തിരുവത്ര ഉദ്ഘാടനം ചെയ്തു. പുതിയ കമ്മിറ്റിയെ ഉസ്മാൻ സഖാഫിയുടെ നേതൃത്വത്തിൽ തിരഞ്ഞെടുത്തു. ഷാർജ മർകസ് ജനറൽ സെക്രട്ടറി മുജീബ് നൂറാനി പ്രവർത്തന റിപ്പോർട്ടും, സപ്പോർട്ട് സമിതി സെക്രട്ടറി അസ്‌ലം മാസ്റ്റർ കണക്കും അവതരിപ്പിച്ചു.
ഐ സി എഫ് സെൻട്രൽ വൈസ് പ്രസിഡന്റ് മുനീർ മാഹി , ആർ എസ് സി സെൻട്രൽ സെക്രട്ടറി നുഅമാൻ തുടങ്ങിയവർ സംസാരിച്ചു. സിദ്ദിഖ് പൊന്നാട് സ്വാഗതവും അഡ്വ. ഷൗക്കത്ത് സഖാഫി നന്ദിയും പറഞ്ഞു.
2025-27 ലേക്കുള്ള പുതിയ ഭാരവാഹികളായി സിദ്ദിഖ് പൊന്നാട് ( പ്രസി.) അബ്ദുൽ സലാം ഹാജി പോത്താങ്കണ്ടം ( ജന.സെക്ര.) നവാസ് ഹാജി (ഫൈനാ. സെക്ര.) അസ്‌ലം മാസ്റ്റർ റുക്‌നുദ്ദിൻ സഖാഫി , ഡോ. സമദ് , ഡോ. ഷഫ്നീദ് ( അസോ. പ്രെസി.) അഡ്വ. ഷൗക്കത്ത് സഖാഫി ( സഖാഫി ശൂറ) ഹനീഫ ഹാജി ( അലുംനി ) സുബൈർ നൂറാനി ( ഇന്റെർസ്റ്റേറ്റ് ) എന്നിവരെയും തിരഞ്ഞെടുത്തു