കൂടുതൽ പണം നൽകിയാൽ യുഎഇ വിസ, റെസിഡൻസി സേവനങ്ങൾ വേഗത്തിലാക്കുമെന്ന് വാഗ്ദാനം ചെയ്യുന്ന തെറ്റിദ്ധരിപ്പിക്കുന്ന ഓൺലൈൻ പരസ്യങ്ങൾക്കെതിരെ യുഎഇയിലെ താമസക്കാർക്കും സന്ദർശകർക്കും കർശന മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി ( ICP ) അറിയിച്ചു.
അതോറിറ്റി പുറത്തിറക്കിയ പ്രസ്താവനയിൽ, പൗരന്മാർ, താമസക്കാർ, സന്ദർശകർ എന്നിവരുൾപ്പെടെ എല്ലാ ഉപഭോക്താക്കളും അവരുടെ എല്ലാ സേവന ആവശ്യങ്ങൾക്കും ഔദ്യോഗിക ചാനലുകൾ മാത്രം ഉപയോഗിക്കണമെന്ന് ഐസിപി നിർദ്ദേശിച്ചു. അപേക്ഷ പ്രോസസ്സിംഗ് വേഗത്തിലാക്കുമെന്ന് അവകാശപ്പെടുന്ന അനധികൃത ഓഫീസുകളുമായും സോഷ്യൽ മീഡിയ അക്കൗണ്ടുകളുമായു ഇടപഴകരുതെന്നും അതോറിറ്റി മുന്നറിയിപ്പ് നൽകി.